
News Now
രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

ലക്നൗ: ഉത്തര് പ്രദേശിലെ ഹാപ്പുര് പട്ടണത്തില് 6 വയസുകാരിയെ പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തിയെട്ടുകാരനായ അംജദ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള് കുറ്റസമ്മതിച്ചതായും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് അയച്ചെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വീട്ടില്നിന്നു കടയിലേക്കു പോയ കുട്ടിയെ അയല്വാസിയായ പ്രതി വീടിനുള്ളിലേക്കു പിടിച്ചുവലിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഭാര്യയും 2 മക്കളും സംഭവസമയത്തു വീട്ടില് ഉണ്ടായിരുന്നില്ല'.
കുട്ടിയെ കാണാതായതോടെ ബന്ധുക്കള് വെള്ളിയാഴ്ച പൊലീസില് പരാതി നല്കിയിരുന്നു. പിന്നീടു സമീപത്തുള്ള മറ്റൊരു വീടിന്റെ ട്രങ്കില്നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടി കൂടിയത്. ഇയാള് ലഹരി ഉല്പന്നങ്ങള്ക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കയ്യേറ്റം ചെയ്യാന് സമീപവാസികള് ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



