ഇന്ത്യയില്‍ ഇതുവരെ  10,85,33,085 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്കയായി കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 1,61,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,36,89,453 ആയി ഉയര്‍ന്നു. 

ഇന്നലെ 97,168 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,22,53,697 ആയി ഉയര്‍ന്നു. നിലവില്‍ 12,64,698 പേര്‍ ചികില്‍സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 879 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 1,71,058 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ  10,85,33,085 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ അരലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  52,312 പേരാണ് രോഗബാധിതര്‍. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ കുറവുണ്ട്. 258 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 34,58,996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 28,34,473പേര്‍ രോഗമുക്തരായി. ഇതുവരെ 58,245 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 5,64,746 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. മുംബൈ, താനെ, പൂനെ, നാഗ്പൂര്‍ ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ മുംബൈയില്‍ അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്റ്റാര്‍, ഫെവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates