കര്‍ഷക സമരഭൂമിയിലേക്ക് 250 കിലോമീറ്റര്‍ ദൂരം ജീപ്പ് ഓടിച്ച് 62കാരി; ഐക്യദാര്‍ഢ്യം
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 250 കിലോമീറ്റര്‍ ദൂരം ജീപ്പ് ഓടിച്ചാണ് മഞ്ജീത്ത് കൗര്‍ സമരഭൂമിയില്‍ എത്തിയത്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പ്രതിഷേധം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ശക്തമായി വരികയാണ്. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ഒഴുകി എത്തുകയാണ്. കഴിഞ്ഞ ദിവസം ട്രാക്ടര്‍ ഓടിച്ച് സമരഭൂമിയില്‍ എത്തിയ കര്‍ഷകരും സമരത്തിന് പിന്തുണ അറിയിച്ച് ആഢംബര കാര്‍ ഉപേക്ഷിച്ച വരനും മറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
അത്തരത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ് പട്യാലയില്‍ നിന്നുള്ള 62കാരി. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 250 കിലോമീറ്റര്‍ ദൂരം ജീപ്പ് ഓടിച്ചാണ് മഞ്ജീത്ത് കൗര്‍ സമരഭൂമിയില്‍ എത്തിയത്. ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയിലെ സമരരംഗത്തേയ്ക്ക് എത്താന്‍ ജീപ്പില്‍ ഇവര്‍ക്കൊപ്പം അഞ്ച് കൂട്ടുകാരികളും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.കിസാന്‍ ഏക്ത മോര്‍ച്ചയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ചിത്രം പങ്കുവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


