
വിവാഹസംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് മറിഞ്ഞു; ആന്ധ്രയില്‍ ഏഴ് പേര് മരിച്ചു; വീഡിയോ
അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ ഏഴ് പേരാണ് മരിച്ചത്.

ഹൈദരബാദ്: ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 7 പേര് മരിച്ചു. പ്രകാശം ജില്ലയിലാണ് അപകടം ഉണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച ബസ് തലകീഴായി സാഗര്‍ കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ ഏഴ് പേരാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.
ബസില്‍ നാല്‍പ്പതോളം പേര് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏകോപ്പിച്ചു.
7 of a Wedding party are dead after a bus falls into a canal in Prakasam district, Andhra Pradesh.#BusAccident #AndhraPradesh #PrakasamDistrict #Darsi #JawanPrevue #2000kmsOfYuvaGalam #Heavyrainfall #PawanSaySorryToVolunteers pic.twitter.com/KiCLlgnjZc
â Rajiv Singh (@TammyWo41994849) July 11, 2023
ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ആണ് യാത്രയ്ക്കായി വാടകയ്ക്ക് എടുത്തത്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അബ്ദുള്‍ അസീസ് (65), അബ്ദുള്‍ ഹാനി (60), ഷെയ്ഖ് റമീസ് (48), മുല്ല നൂര്ജഹാന് (58), മുല്ല ജാനി ബീഗം (65), ഷെയ്ഖ് ഷബീന (35), ഷെയ്ഖ് ഹിന (6) എന്നിവരാണ് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


