മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

മുംബൈ: മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ഫിന്‍ലന്‍ഡില്‍ നിന്നുമാണ് എത്തിയത്. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 12 ആയി. നേരത്തെ മഹാരാഷ്ട്രയില്‍ ഒരാള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.

മണിക്കൂറുകള്‍ക്ക് മുന്‍പ് ഡല്‍ഹിയിലും ഒരാള്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം, ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒന്നുവീതം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ ജാംനഗറിലേക്ക്  മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ടുപേരിലാണ് രോഗബാധ കണ്ടെത്തിയത്. വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates