
തനിയെ നടക്കാനാകില്ല, പെൻഷന് വേണ്ടി കസേരയുടെ സഹായത്തോടെ വയോധിക നടന്നത് കിലോമീറ്ററുകൾ; ചെന്നിട്ടും ദുരനുഭവം- വീഡിയോ
പെൻഷൻ വാങ്ങാൻ നടക്കാൻ ബുദ്ധിമുട്ടുള്ള വയോധിക, കസേരയുടെ സഹായത്തോടെ കിലോമീറ്ററുകളോളം നടക്കുന്ന ദാരുണ കാഴ്ച പുറത്ത്

ഭുവനേശ്വർ: പെൻഷൻ വാങ്ങാൻ നടക്കാൻ ബുദ്ധിമുട്ടുള്ള വയോധിക, കസേരയുടെ സഹായത്തോടെ കിലോമീറ്ററുകളോളം നടക്കുന്ന ദാരുണ കാഴ്ച പുറത്ത്. കടുത്ത വെയിലിൽ കസേരയുടെ സഹായത്തോടെ നഗ്നപാദയായി 70കാരി കാൽനട യാത്ര നടത്തുന്ന നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒഡീഷയിൽ ഏപ്രിൽ 17നാണ് സംഭവം. നബ്രംഗ്പൂർ ജില്ലയിൽ ഝരിഗാവ് സ്വദേശിനിയായ 70കാരി സൂര്യയാണ് കിലോമീറ്ററുകളോളം നടന്നത്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്ന് വരുന്ന സൂര്യ, ബാങ്കിൽ നിന്ന് പെൻഷൻ വാങ്ങാനാണ് ഒടിഞ്ഞ കസേരയുടെ സഹായത്തോടെ നടന്നത്.
70കാരിയുടെ മൂത്ത മകൻ ഇതര സംസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ഇളയ മകനൊപ്പമാണ് 70കാരി താമസിക്കുന്നത്. മറ്റുള്ളവരുടെ കന്നുകാലികളെ മേയ്ച്ച് കിട്ടുന്ന പണം ഉപയോഗിച്ചാണ് സൂര്യ കഴിയുന്നത്.
എന്നാൽ കടുത്ത വേനൽ അവഗണിച്ച് കഷ്ടപ്പെട്ട് നടന്ന് ബാങ്കിൽ എത്തിയ സൂര്യയ്ക്ക് പെൻഷൻ ലഭിച്ചില്ല.വിരലടയാളം റെക്കോർഡുകളുമായി ഒത്തുനോക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് മടങ്ങിപ്പോകേണ്ടി വന്നത്. സൂര്യയുടെ വിരൽ പൊട്ടിയതിനെ തുടർന്നുള്ള പ്രശ്നമാണ് കാരണമെന്നും പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്നും ബാങ്ക് മാനേജർ അറിയിച്ചു. 3000 രൂപയാണ് സൂര്യയ്ക്ക് പെൻഷനായി ലഭിക്കുന്നത്.
#WATCH | A senior citizen, Surya Harijan walks many kilometers barefoot with the support of a broken chair to reach a bank to collect her pension in Odisha's Jharigaon
â ANI (@ANI) April 20, 2023
SBI manager Jharigaon branch says, "Her fingers are broken, so she is facing trouble withdrawing money. We'll⦠pic.twitter.com/Hf9exSd0F0
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കോഹ്ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും


