കനത്ത മഴയില്‍ മതിലിടിഞ്ഞുവീണ് 9 പേര്‍ മരിച്ചു

സൈനിക കേന്ദ്രത്തിനോട് ചേര്‍ന്ന് താമസിച്ചിരുന്ന തൊഴിലാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്

ചിത്രം: എഎന്‍ഐ
Last Updated :20 January 2024, 9:06 am IST
Edited by :migrator

ലഖ്‌നൗ: കനത്ത മഴയെത്തുടര്‍ന്ന് മതിലിടിഞ്ഞു വീണ് ഒമ്പതുപേര്‍ മരിച്ചു. ലഖ്‌നൗവിലെ ദില്‍കുഷ ഏരിയയിലാണ് സംഭവം. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

സമീപത്തെ സൈനിക കേന്ദ്രത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. സൈനിക കേന്ദ്രത്തിനോട് ചേര്‍ന്ന് താമസിച്ചിരുന്ന തൊഴിലാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now