
ഇത് അഭിമാന നിമിഷം; ചന്ദ്രനെ തൊട്ട് ഇന്ത്യ, സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആയി 2019
ചാന്ദ്രോപരിതലത്തിൽ നിന്നും 2.1 കിലോമീറ്റർ അകലെ വെച്ചാണ് ചന്ദ്രയാൻ 2ന്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് തകർന്നു വീണത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 3ന്റെ വിജയത്തിളക്കത്തിനിടെ 2019ലെ ചന്ദ്രയാൻ 2നെ ഓർമിപ്പിച്ച് സോഷ്യൽമീഡിയ. ചാന്ദ്രോപരിതലത്തിൽ നിന്നും 2.1 കിലോമീറ്റർ അകലെ വെച്ചാണ് ചന്ദ്രയാൻ 2ന്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് തകർന്നു വീണത്. അന്ന് ബംഗളൂരുവിലെ ഐഎസ്ആർഒയുടെ ഹെഡ്ക്വാട്ടേഴ്‌സിൽ ദൗത്യത്തിന്റെ നിരാശാജനകമായ പരാജയത്തെ തുടർന്ന് തകർന്നു പോയ മുൻ ഐഎസ്ആർഒ ചെയർമാൻ കെ ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
Failures are stepping stone towards success
â Ragini (@Ragini_Singhdeo) August 23, 2023
Let's remember the contribution of Sivan sir on this momentous occasion#Chandrayaan3Landing #Chandrayaan3 #Chandrayaan_3 pic.twitter.com/ryuQx2rmma
2019ലെ ഈ ചിത്രങ്ങളാണ് ചന്ദ്രയാൻ 3ന്റെ വിജയത്തിൽ വീണ്ടും സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആകുന്നത്. തോൽവികളിൽ നിന്നും പാഠം പഠിച്ച് വിയജം കൈവരിച്ചതിന്റെ ഉദാഹരണമാണ് ചന്ദ്രയാൻ 3 എന്ന് പ്രധാനമന്ത്രി ചാന്ദ്രദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. റഷ്യയുടെ ലൂണ- 25 പേടകം നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ മൂന്നിന്റെ വിജയം.
Universal learning: Every failure is a stepping stone to achieve bigger and better success. #ISRO #Chandrayaan3 pic.twitter.com/Ik6343iMC1
â Keh Ke Peheno (@coolfunnytshirt) August 23, 2023
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3ന്റെ മോഡ്യൂൾ സോഫ്റ്റ് ലാൻഡ് ചെയ്‌തത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. നിരവധി ആളുകളാണ് സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


