കനത്തമഴ; ഞൊടിയിടയില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ പാര്‍ക്ക് ചെയ്ത കാര്‍ താഴ്ന്നുപോയി- വീഡിയോ 

കനത്തമഴയെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ കാര്‍ താഴ്ന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

കനത്തമഴയില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ കാര്‍ താഴ്ന്നുപോകുന്നു, വീഡിയോ ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 8:45 am IST

മുംബൈ: കനത്തമഴയെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ കാര്‍ താഴ്ന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുംബൈയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

മുംബൈയില്‍ കനത്തമഴ തുടരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ കനത്തമഴയില്‍ മുംബൈ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഇപ്പോള്‍ ഘട്ട്‌കോപ്പറില്‍ നിന്നുള്ള ദൃശ്യമാണ് വൈറലാകുന്നത്. 

ജനവാസകേന്ദ്രത്തിലാണ് സംഭവം നടന്നത്. കനത്തമഴയില്‍ രൂപപ്പെട്ട കുഴിയില്‍ കാര്‍ താഴ്ന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. കുഴിയില്‍ നിറഞ്ഞ വെള്ളത്തിലാണ് കാര്‍ താഴ്ന്നുപോയത്. 

അവിടെ ഒരു പഴയ കിണറുണ്ടായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇത് മൂടി ചിലര്‍ കോണ്‍ക്രീറ്റ് ഇട്ടു. ഇവിടെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. കനത്തമഴയില്‍ മണ്ണ് കുതിര്‍ന്നതാകാം കുഴി രൂപപ്പെടാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now