അഴിമതിക്കേസ്: ഡല്‍ഹി എഎപി എംഎല്‍എ അറസ്റ്റില്‍

വഖഫ് ബോര്‍ഡ് അഴിമതിക്കേസിലാണ് എംഎല്‍എയെ ഡല്‍ഹി ആന്റി കറംപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ എഎപി എംഎല്‍എ
Edited by :migrator
Last Updated :20 ജനുവരി 2024, 9:06 am IST

ന്യൂഡല്‍ഹി: ഡല്‍ഹി എഎപി എംഎല്‍എ അമാനുത്തുള്ള ഖാന്‍ അറസ്റ്റില്‍. വഖഫ് ബോര്‍ഡ് അഴിമതിക്കേസിലാണ് എംഎല്‍എയെ ഡല്‍ഹി ആന്റി കറംപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.  അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒട്ടേറെ തെളിവുകള്‍ ലഭിച്ചതായി എസിബി അറിയിച്ചു.

അമാനത്തുള്ള ഖാന്റെ ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാന്‍ മസൂദ് ഉസ്മാനില്‍ നിന്ന് തോക്കും പണവും കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ള നിരവധിയിടങ്ങളില്‍ ഇന്ന് റെയ്ഡ് നടന്നിരുന്നു. 

ഡല്‍ഹി വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അമാനത്തുള്ളയുടെ സഹായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now