ജയിലില്‍ കഴിയുന്ന മന്ത്രിക്ക് മസാജ്, വിവിഐപി പരിഗണന; വീഡിയോ പങ്കുവച്ച് ബിജെപി
ജയിലനകത്തുവച്ച് മന്ത്രിയുടെ കാലുകള്‍ മസാജ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടു
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന് അധികൃതര്‍ നല്‍കുന്നത് വിവിഐപി സൗകര്യങ്ങളെന്ന് ബിജെപി. ജയിലനകത്തുവച്ച് മന്ത്രിയുടെ കാലുകള്‍ മസാജ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടു. ജെയിനിന് വിഐപി പരിഗണന നല്‍കിയതിന് തീഹാര്‍ ജയില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
എന്നാല്‍ ദൃശ്യങ്ങള്‍ പഴയതാണെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ജയിലിനുള്ളില്‍ ഹെഡ് മസാജ്, കാല് മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് നല്‍കുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. മന്ത്രിയുടെ ജയിലില്‍ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും ഇഡി കോടതിയില്‍ നല്‍കിയിരുന്നു.
So instead of Sazaa - Satyendra Jain was getting full VVIP Mazaa ? Massage inside Tihar Jail? Hawalabaaz who hasnât got bail for 5 months get head massage !Violation of rules in a jail run by AAP Govt
â Shehzad Jai Hind (@Shehzad_Ind) November 19, 2022
This is how official position abused for Vasooli & massage thanks to Kejriwal pic.twitter.com/4jEuZbxIZZ
2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇദ്ദേഹത്തിനെതിരെയ കേസ്. 58 കാരനായ ഡല്‍ഹി മന്ത്രിയെ മെയ് 30 നാണ് അറസ്റ്റ് ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


