പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

News Now


ന്യൂഡല്‍ഹി:ഒന്‍പത് ദിവസം മുന്‍പ് കാണാതായ പതിനാലുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ചാക്കില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഡല്‍ഹി നരേല പ്രദേശത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയത്. 

പ്രതികളിലൊരാളെ നരേലയിലെ സന്നോത്ത് ഗ്രാമത്തില്‍നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി 15 ന് പെണ്‍കുട്ടിയയുടെ കുടുംബം 14കാരിയൈ കാണാതായതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഒരു കടയുടമയാണ് മൃതദേഹത്തെക്കുറിച്ച് അറിയിച്ചത്. 

തന്റെ കടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും തന്റെ തൊഴിലാളികളില്‍ ഒരാളെ കാണാനില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. കടയുടമ ഝാന്‍സിയിലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates