പത്തു കോടിയുടെ 60 ബിറ്റ് കോയിന്‍ വേണം; എട്ടു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയവരുടെ ആവശ്യം, പൊലീസ് തിരച്ചില്‍ തുടങ്ങി

ബിറ്റ് കോയിന്‍ /ഫയല്‍
Last Updated :20 January 2024, 8:34 am IST

News Now

മംഗലാപുരം: ദക്ഷിണ കന്നടയില്‍ എട്ടു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയവര്‍ മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് പത്തു കോടി രൂപ വില വരുന്ന 60 ബിറ്റ് കോയിനുകള്‍. ബെല്‍ത്തങ്ങാടിയില്‍നിന്നാണ്, വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അനുഭവ് എന്ന കുട്ടിയെ റാഞ്ചിയത്.

കുട്ടിയുടെ പിതാവിന് നേരത്തെ ബിറ്റ് കോയിന്‍ ഇടപാട് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ പ്രധാന ബിസിനസുകാരനാണ് മുത്തച്ഛന്‍. 

വാട്ട്‌സ്ആപ്പ് കോളുകളിലൂടെയാണ് റാഞ്ചികള്‍ കുടുംബവുമായി ബന്ധപ്പെടുന്നത്. ഇവര്‍ നിരന്തരമായി സ്ഥലം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. തുടക്കത്തില്‍ കൂടുതല്‍ ബിറ്റ് കോയിനുകള്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അറുപതില്‍ നിജപ്പെടുത്തുകയായിരുന്നു. പത്തു കോടി രൂപയുടെ അറുപത് ബിറ്റ് കോയിനുകള്‍ വേണമെന്നാണ് ആവശ്യം. ബിറ്റ് കോയിന്റെ മൂല്യം അടുത്തിടെ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

കുടുംബത്തിന്റെ പരാതിയില്‍ ദക്ഷിണ കന്നട പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാറില്‍ എത്തിയാണ് കുട്ടിയെ കടത്തികൊണ്ടുപോയത് എന്നാണ് അ്‌ന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. മോചന ദ്രവ്യമായി ബിറ്റ് കോയിന്‍ ആവശ്യപ്പെടുന്ന ആദ്യ കേസാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates