
'ജീവനേക്കാൾ വലുതല്ല പരീക്ഷ; ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കൂ'- വിദ്യാർത്ഥികളോട് നടൻ സൂര്യ (വീഡിയോ)
'ജീവനേക്കാൾ വലുതല്ല പരീക്ഷ; ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കൂ'- വിദ്യാർത്ഥികളോട് നടൻ സൂര്യ (വീഡിയോ)
ചെന്നൈ: നീറ്റ് പരീക്ഷാ പരാജയ ഭീതിയിൽ തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തുടരെ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ സൂര്യ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സൂര്യയുടെ പ്രതികരണം. ഭയമല്ല വേണ്ടത്, ധൈര്യമായി ഇരുന്നാൽ ജീവിതത്തിൽ വിജയിക്കാമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തുന്നു. ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്‌നേഹിക്കുന്നവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുതെന്നും സൂര്യ പറയുന്നു.
ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങൾക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോൾ മനസിൽ കുടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും. എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല.
à®à®©à¯ தமà¯à®ªà®¿ தà®à¯à®à¯à®à®³à¯à®à¯à®à¯â¦
â Suriya Sivakumar (@Suriya_offl) September 18, 2021
à®à®à¯à®à®®à®¿à®²à¯à®²à¯ à®à®à¯à®à®®à®¿à®²à¯à®²à¯ à®à®à¯à®à®®à¯à®©à¯à®ªà®¤à®¿à®²à¯à®²à¯à®¯à¯â¦ pic.twitter.com/jFOK9qxqyN
നിങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടെങ്കിൽ അത് നിങ്ങൾക്ക് വിശ്വാസമുള്ളവരുടെ അടുത്തോ ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ, സഹോദരങ്ങളോ കൂട്ടുകാരോ ആരുമാകാം. കുറച്ച് നേരങ്ങളിൽ മാറുന്ന കാര്യങ്ങളാണ് ഭയവും വേദനയും.
ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്‌നേഹിക്കുന്നവർക്ക് നിങ്ങൾ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുത്. ഞാൻ പരീക്ഷകളിൽ തോറ്റിട്ടുണ്ട്, മോശമായ മാർക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളിൽ ഒരാളപ്പോലെ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്, നേടാൻ കുറേയേറെ കാര്യങ്ങൾ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാൽ ജീവിതത്തിൽ വിജയിക്കാം- സൂര്യ വീഡിയോയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


