അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രൂപീന്ദര്‍ സിങ് സൂരി അന്തരിച്ചു

സൂരി 2020 ജൂണിലാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിതനായത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST
Edited by :migrator

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ രൂപീന്ദര്‍ സിങ് സൂരി അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 

നാലുപതിറ്റാണ്ടായി അഭിഭാഷകമേഖലയില്‍ സജീവമായ സൂരി, 2020 ജൂണിലാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിതനായത്. 2012 മുതല്‍ കേന്ദ്രനിയമമന്ത്രാലയത്തിന്റെ സ്‌പെഷല്‍ കോണ്‍സലായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 മുതല്‍ 2003 വരെ സുപ്രീംകോടതിയില്‍ പഞ്ചാബ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായും സേവനം അനുഷ്ടിച്ചിരുന്നു. 

ഗുര്‍വീന്ദര്‍ സൂരിയാണ് ഭാര്യ. അഭിഭാഷകരായ സുരുചി, സിമാര്‍ എന്നിവര്‍ മക്കളാണ്. ആര്‍ എസ് സൂരിയുടെ മരണത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അനുശോചിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now