
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, 19 വർഷമായി താമസിച്ചിരുന്ന തുഗ്ലക്ക് ലെയ്നിലെ ഔദ്യോഗിക വസതി രാഹുൽ ഒഴിഞ്ഞു. ഈ വീട് രാജ്യത്തെ ജനങ്ങൾ നൽകിയതായിരുന്നെന്ന് രാഹുൽ പറഞ്ഞു. സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്. മോദി സർക്കാരിനെതിരെ താൻ ഉയർത്തിയ പോരാട്ടം തുടരും. തന്നെ ഇതുകൊണ്ടൊന്നും തളർത്താൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. സോണിയാഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് രാഹുൽ മടങ്ങിയത്. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും സ്ഥലത്തത്തിയിരുന്നു.
ആയോഗ്യനാക്കപ്പെട്ട നടപടിക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പലരും മൂന്ന് വർഷം കഴിഞ്ഞാണ് വീടൊഴിഞ്ഞതെന്നും എന്നാൽ രാഹുൽ 30 ദിവസത്തിനകം ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇത്തരം നടപടികൾ കൊണ്ടൊന്നും അദ്ദേഹത്തെ നിർവീര്യനാക്കാമെന്ന് മോദി സർക്കാർ വിചാരിച്ചാൽ അത് നടക്കില്ലെന്ന് വേണുഗോപാൽ പറഞ്ഞു
#WATCH | Delhi: Congress leader Rahul Gandhi hands over his official bungalow, at Tughlak Lane, in the presence of Former Congress president Sonia Gandhi & party General Secretary Priyanka Gandhi Vadra and KC Venugopal. pic.twitter.com/FAPifisfPU
â ANI (@ANI) April 22, 2023
വസതിയിൽ നിന്ന് സാധനങ്ങൾ കയറ്റിയ ട്രക്കുകൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിലുള്ള അമ്മ സോണിയ ഗാന്ധിയുടെ ബംഗ്ലാവിലേക്ക് രാഹുൽ മാറുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.ബിജെപി എംപി സിആർ പാട്ടീലിന്റെ നേതൃത്വത്തിലുള്ള ലോക്‌സഭാ ഹൗസിങ് കമ്മിറ്റി, 2005 മുതൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് ഏപ്രിൽ 22 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. 2019ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് മജിസ്ട്രേട്ട് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


