പാരീസ് വഴി ന്യൂഡൽഹിയിലേക്കു പുറപ്പെട്ട വിമാനമാണ്  അടിയന്തരമായിറക്കിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ലണ്ടൻ: ഇന്ത്യക്കാരനായ യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് എയർ ഫ്രാൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഘാനയിൽനിന്ന് പാരീസ് വഴി ന്യൂഡൽഹിയിലേക്കു പുറപ്പെട്ട വിമാനമാണ് യാത്രക്കാരന്റെ മോശം പെരുമാറ്റം കാരണം ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ അടിയന്തരമായിറക്കിയത്. 

ഇന്ത്യക്കാരനായ ആൾ സഹയാത്രക്കാരുമായി കലഹിക്കുകയും വിമാന ജീവനക്കാരെ കൈയേറ്റം ചെയ്തെന്നുമാണ് റിപ്പോർട്ട്. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പെരുമാറിയതിന് ഇയാൾക്കെതിരേ കേസെടുത്ത് അറസ്റ്റുചെയ്തു. ഇയാളെ 72 മണിക്കൂർ കസ്റ്റഡിയിൽ വിട്ടു. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് മുതൽ പത്തുവർഷം വരെ തടവ് അനുഭവിക്കേണ്ടി വരും. യാത്രക്കാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates