
അജിത് പവാറിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നത്, അന്വേഷണം വേണം: മമത ബാനര്‍ജി
കടുത്ത നഷ്ടബോധം തോന്നുന്നു. അജിത് പവാറിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ പിതൃസഹോദരന് ശരദ് പവാറിനെയും അജിത്തിന്റെ മുഴുവന്‍ സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു

കൊല്‍ക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ മരണത്തില്‍ ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അപകടത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു. സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു മമതയുടെ പ്രതികരണം.
അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നു. കടുത്ത നഷ്ടബോധം തോന്നുന്നു. അജിത് പവാറിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ പിതൃസഹോദരന് ശരദ് പവാറിനെയും അജിത്തിന്റെ മുഴുവന്‍ സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു. മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും മമത എക്സിലെ കുറിപ്പില്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു അജിത് പവാറും സംഘവും. വിമാനത്തിന് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ബാരാമതി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ചുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Ajit Pawar Plane Crash: Mamata Banerjee says she was shocked hearing the news and said an investigation is needed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




