
'സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം, സ്ത്രീധനത്തിന്റെ പൂര്‍ണാവകാശി സ്ത്രീ മാത്രം'; അലഹാബാദ് ഹൈക്കോടതി
ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പൂര്‍ണാവകാശി സ്ത്രീ മാത്രമാണെന്നും അതിന്റെ പേരിലുള്ള വിശ്വാസവഞ്ചനക്കുറ്റം നിലനില്‍ക്കില്ലെന്നും അലഹാബാദ് ഹൈക്കോടതി. 'വിവാഹത്തിനു മുന്‍പോ ശേഷമോ സ്ത്രീക്കു നല്കുന്ന സ്വത്ത് അവളുടെ സ്വന്തമാണ്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പൊതുസ്വത്തായി മാറില്ല.കോടതി വ്യക്തമാക്കി.
സ്ത്രീധനം സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാന്‍ ഭാര്യയ്ക്ക് എല്ലാ അവകാശവുമുണ്ട്. കഷ്ടകാലത്ത് ഈ സ്വത്ത് ഉപയോഗപ്പെടുത്താമെങ്കിലും അതു വീണ്ടെടുത്തുനല്കാനുള്ള ധാര്‍മിക ബാധ്യത ഭര്‍ത്താവിനുണ്ടെന്നും ജസ്റ്റിസ് ചവന് പ്രകാശ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
2012 ല്‍ വിവാഹിതരായ ദമ്പതികളുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. അധിക സ്ത്രീധനം ആവശ്യപ്പെടുന്നെന്നു ചൂണ്ടിക്കാട്ടി ഭാര്യ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസു നല്കി. ഭാര്യയ്ക്കും കുട്ടിക്കും ജീവനാംശം നല്കാന് കോടതി വിധിച്ചു. അതിനിടെ, ഭാര്യ വീട്ടിലെത്തി സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചെന്നുചൂണ്ടിക്കാട്ടി ഭര്‍ത്താവ് പരാതി നല്കി. സ്ത്രീ വിചാരണ നേരിടണമെന്നു മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടപ്പോള്‍ അവര്‍ ഹൈക്കോടതിയെ സമീപിച്ചു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Allahabad High Court says only woman is the sole beneficiary of dowry
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അമ്മ സംഘടനയ്ക്ക് സ്പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

