
മൂക്കും ചെവിയും മുറിച്ച നിലയില്‍ 11കാരന്റെ മൃതദേഹം, നരബലിയെന്ന് സംശയം; പിന്നില്‍ പണത്തോട് ആര്‍ത്തിയുള്ള ബന്ധുക്കളെന്ന് അച്ഛന്
രാജസ്ഥാനില്‍ ചെവിയും മൂക്കും മുറിച്ച നിലയില്‍ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

ജയ്പൂര്‍: രാജസ്ഥാനില്‍ ചെവിയും മൂക്കും മുറിച്ച നിലയില്‍ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. കുടുംബത്തിലെ ചിലര്‍ നരഹത്യ നടത്തിയതാണോ എന്ന സംശയത്തില്‍ പൊലീസ് ആ വഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആള്‍വാര്‍ നവാലി ഗ്രാമത്തിലാണ് സംഭവം.ശനിയാഴ്ച രാവിലെ 11 മണി മുതല്‍ കാണാതായ കുട്ടിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ അച്ഛന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മരണത്തില്‍ ചിലരുടെ പേര് വെളിപ്പെടുത്തിയ അച്ഛന്, മകനെ അവര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചു. പണത്തോടുള്ള ആര്‍ത്തിയാണ് ഇവരെ കൊണ്ട് അത് ചെയ്യിപ്പിച്ചതെന്നും അച്ഛന് പറയുന്നു.
കുട്ടിയെ ബന്ധുക്കളില്‍ ചിലര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് അച്ഛന്റെ പരാതിയില്‍ പറയുന്നത്. പണത്തോടുള്ള ആര്‍ത്തിയാണ് കാരണം. കൃഷിയിടത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
