ക്രമസമാധാനത്തില്‍ ഉത്തര്‍പ്രദേശിനെ ഒന്നാം സ്ഥാനത്തെത്തിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

ലഖ്‌നൗ:  ക്രമസമാധാനത്തില്‍ ഉത്തര്‍പ്രദേശിനെ ഒന്നാം സ്ഥാനത്തെത്തിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാതിയുടെ അടിസ്ഥാനത്തിലല്ല ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്നത് മറിച്ച് ദരിദ്രരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവ ലക്ഷ്യമാക്കിയാണ് ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൊറന്‍സിക് സയന്‍സസിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങള്‍ക്കു വേണ്ടിയാണ് യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ജാതി, കുടുംബങ്ങള്‍, ബിജെപിയുമായി അടുത്തബന്ധം സൂക്ഷിക്കുന്നവര്‍ എന്നിവ നോക്കിയല്ല ബിജെപി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനം, ക്രമസമാധാനപാലനം എന്നിവയാണ് ബിജെപി സര്‍ക്കാരുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2019 വരെ യു.പി.യില്‍ ഞാന്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. അതിനാല്‍, മുമ്പ് ഉണ്ടായിരുന്ന യു.പി.യെ എനിക്ക് നന്നായി അറിയാം. 2021ല്‍ എത്തിനില്‍ക്കുമ്പോള്‍ യോഗി ആദിത്യനാഥും അദ്ദേഹത്തിന്റെ സംഘവും ചേര്‍ന്ന് യു.പി.യെ ക്രമസമാധാനത്തിന്റെ മുഖ്യകേന്ദ്രമാക്കി മാറ്റിഅമിത് ഷാ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates