ഇയാളുടെ പൂച്ചയുടെ മാവ്യൂ ശല്യം സഹിക്കാനാവാതെ വന്നപ്പോഴാണ് കൗമരക്കാരന്‍  കൊലപ്പെടുത്തിയത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST

News Now


ഹൈദരബാദ്: ഉറങ്ങിക്കിടന്നിരുന്ന അയല്‍വാസിയെ പതിനേഴുകാരന്‍ പെട്രോളൊഴിച്ചു തീ കൊളുത്തിക്കൊന്നു. ഇയാളുടെ പൂച്ചയുടെ മാവ്യൂ ശല്യം സഹിക്കാനാവാതെ വന്നപ്പോഴാണ് കൗമരക്കാരന്‍  കൊലപ്പെടുത്തിയത്. ഇജാസ് ഹൂസൈന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇജാസ് തിപിടിത്തത്തില്‍ മരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ കൗമരക്കാരന്‍ ശ്രമിക്കുകയും ചെയ്തു.

കൗമാരക്കാരനും സുഹൃത്തുമായ ഹരീശ്വര്‍ റെഡ്ഡിയും ഒരു മുറിയിലും ഇജാസ് ഹുസൈന്‍ തൊട്ടടുത്ത മുറിയിലുമാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് പകുതിയോടെ ഇയാള്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡില്‍ നിന്നും ഇയാള്‍ക്ക് ഒരു പൂച്ചയെ കിട്ടി. ഇതിനെ ആയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ പൂച്ചയുടെ തുടര്‍ച്ചയായ മ്യാവൂ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഇജാസിനെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സാരമായി പൊള്ളലേറ്റ ഇജാസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്്. ഇയാള്‍ തീപിടിത്തത്തില്‍ മരിച്ചതാണെന്നായിരുന്നു കൗമരക്കാരന്‍ പൊലീസിനെ അറിയിച്ചത്. സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates