
'മുഖ്യാതിഥിയായി ചീഫ് ജസ്റ്റിസ് വേണ്ട'; നല്‍സാറിനു പിന്നാലെ നാഷണല്‍ ലോ സ്കൂള്‍ വിദ്യാര്‍ഥികളും രംഗത്ത്
നല്‍സാറിലെ വിദ്യാര്‍ഥികളോട് 'നിരുപാധിക ഐക്യദാര്‍ഢ്യം' പുലര്‍ത്തുന്നുവെന്ന് എന്എല്എസ്ഐയുവിലെ വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: ഹൈദരാബാദിലെ NALSAR നു പിന്നാലെ മറ്റൊരു നിയമ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥി ആക്കുന്നതിനെതിരെ രംഗത്ത്. നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (NLSIU) യിലെ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളുമാണ്, ചീഫ് ജസ്റ്റിസും ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ മനന്‍ കുമാര്‍ മിശ്രയും ബിരുദ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തു വന്നത്.
ഡല്‍ഹി വിദ്യാര്‍ഥി പ്രക്ഷോഭത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം, ഹൈദരാബാദിലെ നല്‍സര്‍ നിയമസര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയവര്‍ അഭിഭാഷകരായി എന്‍ റോള്‍ ചെയ്യുന്നത് തടഞ്ഞ നടപടി എന്നിവ ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. എന്‍ റോള്‍മെന്റ് തടഞ്ഞ നടപടി പിന്നീട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തിരുത്തിയെങ്കിലും വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.
അധികാരകേന്ദ്രങ്ങളോട് മുഖം നോക്കാതെ സത്യം തുറന്നു പറയാന്‍ കാണിച്ച ധീരതയില്‍, നല്‍സാറിലെ വിദ്യാര്‍ഥികളോട് 'നിരുപാധിക ഐക്യദാര്‍ഢ്യം' പുലര്‍ത്തുന്നുവെന്ന് എന്എല്എസ്ഐയുവിലെ വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും പുറത്തിറക്കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മനന്‍ കുമാര്‍ മിശ്രയുടെ പെരുമാറ്റത്തെയും, കോണ്‍വൊക്കേഷനിലെ ചീഫ് ജസ്റ്റിസിന്റെ പങ്കാളിത്തത്തെയും കത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍ നല്‍സാറിലെ വിദ്യാര്‍ഥികളോട് ക്ഷമാപണം നടത്തണമെന്നും എന്എല്എസ്ഐയുവിലെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഹൈദരാബാദിലെ നല്‍സര്‍ സര്‍വകലാശാല കോണ്‍വൊക്കേഷനില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം താനിതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പങ്കെടുക്കുന്നതില്‍ തീരുമാനം അറിയിക്കാത്തിടത്തോളം അതു സംബന്ധിച്ച ചോദ്യം ഉദിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ നല്‍സറിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രതികരണം.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
After NALSAR, Another top Law college opposes invite to Chief Justice Surya Kant
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പണക്കാര്‍ക്കു വേണ്ടി കേസുകള്‍ നേരത്തെ ലിസ്റ്റ് ചെയ്യുന്നു, അധികാര ദുര്‍വിനിയോഗം'; രാജസ്ഥാന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതി ജഡ്ജി

'വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്, ഇടപെടാൻ നിങ്ങൾക്കെന്താണ് അധികാരം?': ബിസിഐയെ ശാസിച്ച് ചീഫ് ജസ്റ്റിസ്




