മണി മണി പോലെ ഇംഗ്ലീഷ് സംസാരിക്കുന്നു; ഭിക്ഷ യാചിക്കുന്ന പെൺകുട്ടിയെ കണ്ട് അമ്പരന്ന് അനുപം ഖേർ; പഠിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് (വീഡിയോ)
മണി മണി പോലെ ഇംഗ്ലീഷ് സംസാരിക്കുന്നു; ഭിക്ഷ യാചിക്കുന്ന പെൺകുട്ടിയെ കണ്ട് അമ്പരന്ന് അനുപം ഖേർ; പഠിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് (വീഡിയോ)
നേപ്പാൾ യാത്രക്കിടെ കണ്ടുമുട്ടിയ ഭിക്ഷ യാചിക്കുന്ന പെൺകുട്ടിയെക്കുറിച്ച് വീഡിയോയുമായി നടൻ അനുപം ഖേർ. പെൺകുട്ടി ഇംഗ്ലീഷിലാണ് അനുപം ഖേറിനോട് ഭിക്ഷ യാചിച്ചത്. കുട്ടി അനായാസം ഇംഗ്ലീഷ് പറയുന്നത് കേട്ടതോടെയാണ് താരം പെൺകുട്ടിയെ ശ്രദ്ധിച്ചതും കാര്യങ്ങൾ ചോദിച്ചതും. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യയിൽ നിന്നു നേപ്പാളിലെത്തിയതാണ് ആരതി എന്ന പെൺകുട്ടി. കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് അനുപം ഖേർ പെൺകുട്ടിയെ കണ്ടുമുട്ടിയത്. താരത്തോടു ഇംഗ്ലീഷിൽ പണം ആവശ്യപ്പെടുകയും സെൽഫി എടുക്കാനുള്ള ആഗ്രഹം പറയുകയും ചെയ്തു. ഇതോടെ താരം പെൺകുട്ടിയോടു കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
मà¥à¤à¥ à¤à¤°à¤¤à¥ à¤à¤¾à¤ माà¤à¤¡à¥ मà¥à¤ à¤à¤ मà¤à¤¦à¤¿à¤° à¤à¥ बाहर मिलà¥à¥¤à¤¯à¥ वà¥à¤¸à¥ राà¤à¤¸à¥à¤¥à¤¾à¤¨ सॠहà¥! à¤à¤¸à¤¨à¥ मà¥à¤à¤¸à¥ à¤à¥à¤ पà¥à¤¸à¥ माà¤à¤à¥! फिर मà¥à¤°à¥ साथ 1 फ़à¥à¤à¥ à¤à¤¿à¤à¤à¤µà¤¾à¤à¥¤à¤à¤¸à¤à¥ बाद बहà¥à¤¤ हॠफ़रà¥à¤°à¤¾à¤à¥à¤¦à¤¾à¤° à¤à¤à¤à¥à¤²à¤¿à¤¶ मà¥à¤ बात à¤à¥à¥¤ यॠसà¥à¤à¥à¤² à¤à¤¾à¤à¤° पढ़ना à¤à¤¾à¤¹à¤¤à¥ हà¥à¥¤ @anupamcares नॠà¤à¤¸à¤à¥ पढ़ाठà¤à¤¿ à¤à¤¼à¤¿à¤®à¥à¤®à¥à¤¦à¤¾à¤°à¥ लॠहà¥!#AnupamKherFondation pic.twitter.com/5CLE3Jb62U
â Anupam Kher (@AnupamPKher) November 2, 2021
സ്‌കൂളിൽ പോകുന്നില്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും കുട്ടി പറയുമ്പോൾ എങ്ങനെയാണ് ഇംഗ്ലീഷ് പഠിച്ചതെന്ന് ഖേർ ചോദിക്കുന്നു. ഭിക്ഷ യാചിക്കാൻ വേണ്ടിയാണ് കുറച്ചു കുറച്ചായി ഇംഗ്ലീഷ് പഠിച്ചതെന്നും അങ്ങനെ നന്നായി സംസാരിക്കാൻ പഠിച്ചെന്നും കുട്ടി പറയുന്നു. എന്തിനാണ് ഭിക്ഷ യാചിക്കുന്നതെന്ന് ചോദിച്ചപ്പോൾ, തന്റേത് വളരെ പാവപ്പെട്ട കുടുംബമാണെന്നും തനിക്ക് പഠിക്കാൻ പോകാൻ
സാധിക്കുന്നില്ലെന്നുമായുരുന്നു മറുപടി. നല്ല ഇംഗ്ലീഷിൽ സംസാരിക്കുന്നുണ്ടല്ലോ, ജോലി അന്വേഷിച്ചു കൂടെയെന്നു താരം ചോദിച്ചു. എന്നാൽ ആരും ജോലി തരുന്നില്ലെന്നും ഇന്ത്യയിലും ഇതേ സാഹചര്യമായതിനാലാണ് നേപ്പാളിലെത്തിയതെന്നും കുട്ടി പറയുന്നു.
‘എനിക്ക് സ്‌കൂളിൽ പോകാൻ കഴിഞ്ഞാൽ എന്റെ ജീവിതം തന്നെ മാറും. സ്‌കൂളിൽ പോകാൻ സഹായിക്കാമോയെന്ന് എല്ലാവരോടും ഞാൻ ചോദിക്കാറുണ്ട്. ആരും സഹായിക്കുന്നില്ല. എന്നെ സ്കൂളിൽ വിടാൻ സഹായിക്കുമോ ?’- എന്ന് കുട്ടി ചോദിക്കുമ്പോൾ സ്‌കൂളിൽ പഠിക്കാൻ താൻ സഹായിക്കുമെന്ന് വാക്ക് നൽകി ഇതിന് പിന്നാലെ അനുപം ഖേർ പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചു വാങ്ങി. തന്റെ ഫൗണ്ടേഷൻ പഠനത്തിന് സഹായിക്കുമെന്നും താരം വാക്കു നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

