
News Now
'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മുംബൈ: ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര് അര്ണബ് ഗോസ്വാമിക്ക് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. ജാമ്യത്തിനായി അര്ണബിന് കീഴ്ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും ജസ്റ്റിസുമാരായ എസ്എസ് ഷിന്ഡെ, എംഎസ് കാര്നിക് എന്നിവര് അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അലിബാഗിലെ ഇന്റീരിയര് ഡിസൈനര് അന്വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട 2018ലെ കേസിന്റെ പേരിലാണ് അര്ണബിനെ കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ വസതിയില് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കയ്യേറ്റം ചെയ്തെന്നും ബലമായി കസ്റ്റഡിയില് എടുത്തെന്നും അര്ണബ് പരാതി ഉന്നയിച്ചിരുന്നു. പൊലീസ് വീട്ടുകാരെയും കയ്യേറ്റം ചെയ്തെന്നും അര്ണബ് ആരോപിച്ചു.
ഇതിനു പിന്നാലെ അര്ണബിനെതിരെ മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് രജിസ്റ്റര് ചെയ്തു. കസ്റ്റഡിയിലെടുക്കാന് വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഐപിസി 34, 353, 504,506, വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇടക്കാല ജാമ്യത്തിനായുള്ള ഹര്ജിയില് വിധി പറയുന്നതിനു തൊട്ടുമുമ്പായി അര്ണബ് അലിബാഗ് കോടതിയില് ജാമ്യാപേക്ഷ നല്കിയിരുന്നു.
കസ്റ്റഡിയില് ഫോണ് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്ര്ന്ന് ഇന്നലെ അര്ണബിനെ തലോജ ജയിലിലേക്കു മാറ്റിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

