ചതിയിൽപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെയും കോളജ് വിദ്യാർഥിനികളെയും സ്ത്രീകളെയും വലയിലാക്കുകയാണ് ഇവരുടെ രീതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

മം​ഗളൂരു:  കോളജ് വിദ്യാർഥിനികളെയും സ്ത്രീകളെയും ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് അംഗങ്ങൾ മംഗളൂരുവിൽ അറസ്റ്റിൽ.  17 കാരിയുടെ പരാതിയിലാണ് സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭർത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായത്. മൂന്നുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

അട്ടാവർ നന്ദിഗുഡയിലുള്ള അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ചതിയിൽപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെയും കോളജ് വിദ്യാർഥിനികളെയും സ്ത്രീകളെയും വലയിലാക്കുകയാണ് ഇവരുടെ രീതി. അപ്പാർട്ട്മെന്റിൽ നടത്തിയ പൊലീസ് പരിശോധനയിൽ കിടപ്പുമുറിയിലടക്കം നിരവധി ക്യാമറകൾ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. 

ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates