
മദ്യനയ അഴിമതിക്കേസ്: ഡല്‍ഹി ഹൈക്കോടതിയില്‍ സ്വയം വാദിക്കാന്‍ കെജരിവാള്‍
ഡല്‍ഹി മദ്യനയക്കേസില്‍ കെജരിവാളിന് അയച്ച സമന്‍സ് പാലിച്ചില്ലെന്ന് ആരോപിച്ച് ഇഡി ഫയല്‍ ചെയ്ത കേസുകളില്‍ ജനുവരി 22ന് വിചാരണക്കോടതി കെജരിവാളിനെ കുറ്റവിമുക്തനാക്കിയിരുന്നു.

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സമന്‍സ് അവഗണിച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. കേസില്‍ കെജരിവാള്‍ സ്വയം വാദിക്കുമെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു. ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയെ കേസ് കേള്‍ക്കുന്നതിനെതിരെ ആവശ്യപ്പെട്ട് കെജരിവാളുള്‍പ്പെടെ മറ്റ് പ്രതികളും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു.
WHAT TO READ NEXT

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബെഞ്ചില്‍ നാളെ വാദം കേള്‍ക്കും
മദ്യനയ കേസിലെ അന്വേഷണം നടക്കുന്നതിനിടെ അയച്ച സമന്‍സ് മനഃപൂര്‍വം അവഗണിച്ച കേസില്‍ കെജരിവാളിനെ കുറ്റവിമുക്തനാക്കിയ വിചാരണകോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയാണ് കെജരിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഡല്‍ഹി മദ്യനയക്കേസില്‍ കെജരിവാളിന് അയച്ച സമന്‍സ് പാലിച്ചില്ലെന്ന് ആരോപിച്ച് ഇഡി ഫയല്‍ ചെയ്ത കേസുകളില്‍ ജനുവരി 22ന് വിചാരണക്കോടതി കെജരിവാളിനെ കുറ്റവിമുക്തനാക്കിയിരുന്നു. മനഃപൂര്‍വം സമന്‍സ് സ്വീകരിക്കാതിരുന്നുവെന്ന് തെളിയിക്കാന്‍ ഇഡിക്ക് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ കെജരിവാളിനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് മാര്‍ച്ച് 30ന് ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Arvind Kejriwal To Argue In Person Before Delhi Court In Liquor Policy Case
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



