
കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണം; പ്രധാനമന്ത്രിക്കു കെജരിവാളിന്റെ കത്ത്
നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും 130 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കെജരിവാള്‍

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്പ്പടുത്തണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും 130 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കെജരിവാള്‍ പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുന്നതിനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് നേരത്തെ കെജരിവാള്‍ പറഞ്ഞിരുന്നു. രാജ്യത്തിന് ഐശ്വര്യം വരണമെന്നും ഓരോ കുടുംബവും സമൃദ്ധരായിരിക്കണമെന്നും അതിനു ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നുമാണ് കെജരിവാള്‍ പറയുന്നത്.
मà¥à¤à¤¨à¥ पà¥à¤°à¤§à¤¾à¤¨à¤®à¤à¤¤à¥à¤°à¥ à¤à¥ à¤à¥ पतà¥à¤° लिà¤à¤à¤° 130 à¤à¤°à¥à¤¡à¤¼ à¤à¤¾à¤°à¤¤à¤µà¤¾à¤¸à¤¿à¤¯à¥à¤ à¤à¥ à¤à¤° सॠनिवà¥à¤¦à¤¨ à¤à¤¿à¤¯à¤¾ हॠà¤à¤¿ à¤à¤¾à¤°à¤¤à¥à¤¯ à¤à¤°à¥à¤à¤¸à¥ पर महातà¥à¤®à¤¾ à¤à¤¾à¤à¤§à¥ à¤à¥ à¤à¥ साथ-साथ लà¤à¥à¤·à¥à¤®à¥ à¤à¤£à¥à¤¶ à¤à¥ à¤à¥ तसà¥à¤µà¥à¤° à¤à¥ लà¤à¤¾à¤ à¤à¤¾à¤à¥¤ pic.twitter.com/OFQPIbNhfu
â Arvind Kejriwal (@ArvindKejriwal) October 28, 2022
ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുണ്ടെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടായെന്നും കെജരിവാള്‍ ചോദിച്ചു. കറന്‍സിയില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് ഒപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രം കൂടി വേണമെന്നാണ് കെജരിവാളിന്റെ നിര്‍ദേശം.
ഹിന്ദു വിരുദ്ധ മുഖം മറച്ചു വയ്ക്കാനാണ് കെജരിവാള്‍ ഇത്തരമൊരവു നിര്‍ദേശവുമായി വരുന്നതെന്ന് ബിജെപി പ്രതികരിച്ചിരുന്നു. എന്തുകൊണ്ടാണ് അംബേദ്കറുടെ ചിത്രം ഉള്‍പ്പെടുത്തണം എന്നു കെജരിവാള്‍ പറയാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


