അഞ്ച് വയസുകാരിയെ കുത്തിക്കൊന്നെന്ന് ആരോപണം; യുവാവിനെ ആൾക്കൂട്ടം തീ കൊളുത്തി കൊന്നു

ദീബ്രുഗഡിലെ റോമോരിയയിൽ ശനിയാഴ്ചയാണ് സംഭവം. സുനിൽ തന്തി (35) എന്നയാളാണു കൊല്ലപ്പെട്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

ദിസ്പുർ: അഞ്ച് വയസുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ആൾകൂട്ടം തീയിട്ടു കൊന്നു. അസമിലാണ് നടുക്കുന്ന സംഭവം. മർദിച്ച് അവശനാക്കിയ ശേഷമാണ് യുവാവിനെ ആൾക്കൂട്ടം തീയിട്ടു കൊന്നത്. 

ദീബ്രുഗഡിലെ റോമോരിയയിൽ ശനിയാഴ്ചയാണ് സംഭവം. സുനിൽ തന്തി (35) എന്നയാളാണു കൊല്ലപ്പെട്ടത്. ഇയാളുടെ കുത്തേറ്റ് ധലാജൻ ടീ എസ്റ്റേറ്റിലെ അഞ്ച് വയസുള്ള കുട്ടി മരണപ്പെട്ടെന്നാണു നാട്ടുകാർ പറയുന്നത്.

സംഭവത്തിനു പിന്നാലെ പ്രകോപിതരായ നാട്ടുകാർ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നീട് വയലിൽ വച്ച് യുവാവിനെ കത്തിക്കുകയായിരുന്നു. 

പ്രദേശത്ത് സിആർപിഎഫിനെ വിന്യസിച്ച് സാഹചര്യം നിയന്ത്രണ വിധേയമാക്കി. മരിച്ച കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

News Now