
ആംബുലന്‍സില്‍ പ്രസവം; നവജാത ശിശുവിന്റെ തല ഗര്‍ഭപാത്രത്തില്‍; ദാരുണാന്ത്യം
അശാസ്ത്രീയ പ്രസവ ശുശ്രൂഷ നല്കി ആശാ വര്‍ക്കര്‍ പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ശിശുവിന്റെ ഉടല് വേര്‍പെടുകയും തല ഗര്‍ഭപാത്രത്തില്‍ കുടുങ്ങുകയും ചെയ്തു.
ലഖ്നൗ: ആംബുലന്‍സില്‍ വച്ച് പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ പ്രസവ ശുശ്രൂഷ നല്കി ആരോഗ്യപ്രവര്‍ത്തകര്‍. ഇതേ തുടര്‍ന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലന്‍സിനുള്ളില്‍ വച്ച് ആശാ വര്‍ക്കര്‍ പ്രസവമെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ശിശുവിന്റെ ഉടല് വേര്‍പെടുകയും തല ഗര്‍ഭപാത്രത്തില്‍ കുടുങ്ങുകയും ചെയ്തു.
ഏഴു മാസം ഗര്‍ഭിണിയായ പ്രേമ ദേവിക്കാണ് കുദ്രഹയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ദുരനുഭവമുണ്ടായത്. കഠിനമായ വേദനയനുഭവപ്പെട്ട യുവതിക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടുന്നതിനു പകരം ആശാ വര്‍ക്കര്‍ വേദനസംഹാരി ഇന്ജക്ഷന് നല്‍കുകയും പ്രസവം നടത്താന്‍ ശ്രമിക്കുകയുമായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
പരിഭ്രാന്തരായ ആരോഗ്യപ്രവര്‍ത്തകര്‍ യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴാണ് കുഞ്ഞിന്റെ തല ഗര്‍ഭപാത്രത്തിനുള്ളിലാണെന്ന് അറിഞ്ഞത്. ഉടന്‍തന്നെ ശസ്ത്രക്രിയ നടത്തി തല പുറത്തെടുത്തു. യുവതി ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് ആശാവര്ക്കര്ക്കെതിരെയും ആംബുലന്‍സില്‍ ഉള്ളവര്‍ക്കെതിരെയും കേസ് എടുത്തു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Baby's Body Detached During "Forced Delivery" In UP, Severed Head Left In Womb
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗർഭസ്ഥ ശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം, അശാസ്ത്രീയ പാര്‍ക്കിംഗ് തടയാന്‍ കര്‍ശന നിയന്ത്രണം വേണം; ഗഡ്കരിക്ക് മുഖ്യമന്ത്രിയുടെ കത്ത്

