
മംഗളൂരുവിലെ പബ്ബില്‍ ബജ്രംഗ് ദള്‍ അതിക്രമം; വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടു (വീഡിയോ)
കഴിഞ്ഞദിവസം രാത്രി മംഗളൂരു ബാല്മാതയിലെ 'റീസൈക്കിള്‍' പബ്ബിലായിരുന്നു സംഭവം
മംഗളൂരു: നഗരത്തിലെ പബ്ബില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. പബ്ബില്‍നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടു. കഴിഞ്ഞദിവസം രാത്രി മംഗളൂരു ബാല്മാതയിലെ 'റീസൈക്കിള്‍' പബ്ബിലായിരുന്നു സംഭവം
പബ്ബിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നിര്‍ത്തിക്കുകയും വിദ്യാര്‍ത്ഥികളോട് പബ്ബില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പബ്ബിലെത്തിയ വിദ്യാര്‍ത്ഥികള്‍ അസാന്മാര്ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നെന്ന് ആരോചിച്ചായിരന്നു അതിക്രമം. പെണ്‍കുട്ടികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത് തടഞ്ഞ പ്രവര്‍ത്തകര്‍, പബ്ബിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളോടെല്ലാം ഉടന്‍ പുറത്തുപോകാനും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്.
കഴിഞ്ഞദിവസങ്ങളില്‍ ചില കോളജ് വിദ്യാര്‍ത്ഥികളുടെ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നതായും ഇതേ കോളജിലെ വിദ്യാര്‍ത്ഥികളാണ് പബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതെന്നും ബജ്റംഗ് ദള്‍ ജില്ലാനേതാവ് ശരണ്‍ പ്രതികരിച്ചു. അതിനാലാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ പബ്ബിലെത്തി പാര്‍ട്ടി നിര്‍ത്തിച്ചതെന്നും ശരണ്‍ പറഞ്ഞു.
A strict action will be taken against Hindu activists who barged into a pub in the coastal town of #Mangaluru and threw out the partying students, #Karnataka police said. pic.twitter.com/KV6TOOhsws
â IANS (@ians_india) July 26, 2022
അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ശശികുമാര്‍ വ്യക്തമാക്കി. പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ 20ഓളം ആണ്‍കുട്ടികളും പത്തോളം പെണ്‍കുട്ടികളും പബ്ബില്‍നിന്ന് പുറത്തുപോവുകയായിരുന്നുവെന്നും പബ്ബ് അടയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



