പ്രണയബന്ധം; യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ കൊന്ന് കെട്ടിത്തൂക്കി?; അന്വേഷണം

മുസ്ലീം സമുദായത്തില്‍ പെട്ടവരാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST


ബറേലി: പ്രണയബന്ധത്തിന്റെ പേരില്‍ യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ കൊന്ന് കെട്ടിത്തൂക്കിയെന്ന് ആരോപണവുമായി വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. സുനില്‍കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുസ്ലീം സമുദായത്തില്‍ പെട്ടവരാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.കഴിഞ്ഞ ദിവസമാണ് യുവാവിനെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

സുനില്‍കുമാറിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രണയബന്ധത്തിന്റെ പേരില്‍ സുനില്‍കുമാറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും  തമ്മില്‍ ഇനി കാണില്ലെന്ന് സുനില്‍ കുമാറിന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ കൊലപാതകശ്രമത്തിന് കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഫസല്‍, യാസിന്‍, അബ്രാര്‍ അഹമ്മദ്, സര്‍ഫറാസ് അഹമ്മദ് എന്നിവര്‍ക്കെതിരെയാണ് യുവാവിന്റെ പിതാവ് പരാതി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now