കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ; ചാക്കുനിറയെ നാണയങ്ങള്‍; ഐഫോണ്‍ 15 വാങ്ങാന്‍ 'യാചകനായ' യുവാവ് കടയിൽ, പ്രതികരണം വൈറൽ ( വീഡിയോ)
പ്രസന്ന ഭാവത്തോടെ എത്തിയ യുവാവിനെ പല ജീവനക്കാരും കടയ്ക്കുള്ളിലേക്ക് പോലും കയറ്റുന്നില്ല

ഐ ഫോൺ എന്നത് വളരെ സാധാരണക്കാർക്ക് ചിന്തിക്കാനാകുന്നതിനും അപ്പുറത്താണ്. അപ്പോൾ യാചകവൃത്തിയിലേർപ്പെടുന്നവരുടെ കാര്യമോ. കീറിപ്പറിഞ്ഞ വസ്ത്രവുമിട്ട്, കരി പുരണ്ട് മുഷിഞ്ഞ ശരീരവുമായി ഒരാൾ ഐ ഫോൺ 15 വാങ്ങാൻ കടയിലേക്ക് കയറിച്ചെന്നാൽ എങ്ങനെയായിരിക്കും പ്രതികരണം.
ഇത്തരത്തിൽ കീറിപ്പറിഞ്ഞ മുഷിഞ്ഞ വേഷവും കയ്യിൽ ചാക്കുകെട്ടുമായി ഐഫോൺ വാങ്ങാൻ ചെന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ജോധ്പുരില്‍ നിന്നുള്ള വിഡിയോ ആണ് പ്രചരിക്കുന്നത്. ഒരു ചാക്ക് നിറയെ നാണയങ്ങളുമായി കീറിയ തുണിയുടുത്താണ് യുവാവ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രസന്ന ഭാവത്തോടെ എത്തിയ യുവാവിനെ പല ജീവനക്കാരും കടയ്ക്കുള്ളിലേക്ക് പോലും കയറ്റുന്നില്ല. ചിലര്‍ നാണയങ്ങള്‍ സ്വീകരിക്കാനുള്ള മടിയും പറഞ്ഞ് യുവാവിനെ മടക്കുന്നു. പിന്നീട് ഒരു കടയിലെ ജീവനക്കാര്‍ യുവാവിന്റെ ആവശ്യം സ്വീകരിച്ച് ഐഫോണ്‍ കാണിച്ചു കൊടുക്കുന്നു. നാണയങ്ങള്‍ സ്വീകരിക്കാനും അവര്‍ തയ്യാറാകുന്നു.
യുവാവിന്റെ കയ്യിലുണ്ടായിരുന്ന ചാക്കിലെ നാണയങ്ങൾ തറയിലേക്ക് ചൊരിഞ്ഞ്, ജീവനക്കാർ പണം എണ്ണി തിട്ടപ്പെടുത്തുന്നു. തുടർന്ന് ഐ ഫോണും നൽകുന്നു. ജീവനക്കാർക്കൊപ്പം സെല്‍ഫിയുമെടുത്ത ശേഷമാണ് യുവാവ് ഐഫോണുമായി കടയിൽ നിന്നും പോകുന്നത്.
ഭിക്ഷയെടുത്തു നടക്കുന്ന ഒരാള്‍ ഐഫോണ്‍ വാങ്ങാന്‍ ശ്രമിച്ചാൽ എന്തെല്ലാം സംഭവിക്കും, കടക്കാരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാനായി ഇന്‍സ്റ്റഗ്രാം ചാനലായ ‘ എക്സ്പെരിമെന്റ് കിങ്’ നടത്തിയ പരീക്ഷണവിഡിയോ ആണ് വൈറലായി മാറിയത്. വീഡിയോ ഇതിനോടകം 34 മില്യൺ വ്യൂസ് പിന്നിട്ടിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

