
'ക്രിസ്തുവിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാള്‍'; അനുശോചിച്ച് പ്രധാനമന്ത്രി, ബെനഡിക്ട് പതിനാറാമന്റെ സംസ്കാരം വ്യാഴാഴ്ച
അന്തരിച്ച പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകള്‍ ജനുവരി അഞ്ച് (വ്യാഴാഴ്ച) നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു

വത്തിക്കാന്‍ സിറ്റി: അന്തരിച്ച പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകള്‍ ജനുവരി അഞ്ച് (വ്യാഴാഴ്ച) നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം സെ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ജനുവരി രണ്ട് (തിങ്കളാഴ്ച) മുതല്‍ പൊതുദര്‍ശനത്തിന് വെക്കും.
റോമിലെ സെ്ന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന സംസ്കാരച്ചടങ്ങിന് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കുമെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു. ശനിയാഴ്ച പ്രാദേശികസമയം 9.34നാണ് വത്തിക്കാനിലെ മേറ്റര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍വെച്ച് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചത്. 2005 മുതല്‍ 2013 വരെ മാര്‍പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്‍ 2013 ഫെബ്രുവരി 28നാണ് സ്ഥാനം ത്യാഗം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി ലോകനേതാക്കള്‍ ബെനഡിക്ട് പതിനാറാമന്റെ വിയോഗത്തില്‍ അനുശോചിച്ചു.
Saddened by the passing away of Pope Emeritus Benedict XVI, who devoted his entire life to the Church and the teachings of Lord Christ. He will be remembered for his rich service to society. My thoughts are with the millions around the world who grieve his passing.
â Narendra Modi (@narendramodi) December 31, 2022
സമൂഹത്തിന് നല്കിയ മഹത്തായ സേവനങ്ങളുടെ പേരില്‍ അദ്ദേഹം ഓര്‍മിക്കപ്പെടുമെന്ന് മോദി ട്വീറ്റ് ചെയ്തു. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പഠിപ്പിക്കാനും സഭയ്ക്കു വേണ്ടിയും ജീവിതം ചെലവഴിച്ച മഹത് വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
