പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പ്രചാരണത്തിന് ഇറങ്ങി കര്‍ഷക പ്രക്ഷോഭ നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് ടികായത്

രാകേഷ് ടികായത്/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

നന്ദിഗ്രാം: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പ്രചാരണത്തിന് ഇറങ്ങി കര്‍ഷക പ്രക്ഷോഭ നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് ടികായത്. ബിജെപിയും കോണ്‍ഗ്രസും ശക്തമായി ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലാണ് ടികായത് പ്രചാരണത്തിന് എത്തിയത്. ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനാണ് ടികായത് എത്തിയത്. ' പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ഭാവി തുലയ്ക്കുന്നതാണ്. രാജ്യം മുഴുവന്‍ കൊള്ളയടിച്ച ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ ശക്തിയുള്ളവരെ വിജയിപ്പിക്കണം'-മഹാപഞ്ചായത്തില്‍ ടികായത് പറഞ്ഞു. 

മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയ സുവേന്ദു അധികാരിയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മണ്ഡലമാണ് നന്ദിഗ്രാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates