
ജ്ഞാനപീഠ ജേതാവും പ്രമുഖ കവിയുമായ ശംഖ ഘോഷ് കോവിഡ് ബാധിച്ച് മരിച്ചു
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു
കൊല്‍ക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരന്‍ ശംഖ ഘോഷ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. 89വയസായിരുന്നു.
ബംഗാളിയില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന കവിയും നിരൂപകനുമാണ് ശംഖ ഘോഷ്. ബംഗാളിസാഹിത്യത്തിലെ ഏറ്റവും സൗമ്യസാന്നിധ്യമായാണ് അദ്ദേഹം അറിയപ്പെട്ടത്. ബംഗാളിസാഹിത്യത്തിന്റെ ഭാവുകത്വത്തെ നവീകരിച്ച കവികളില്‍ ഒരാള്‍കൂടിയായിരുന്നു ശംഖ ഘോഷ്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയതാത്പര്യങ്ങളൊന്നുമില്ലാതെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. ഭരണകൂടങ്ങള്‍ മാറിവന്നപ്പോഴും ജനവിരുദ്ധനിലപാടുകള്‍ സ്വീകരിച്ചവരോടെല്ലാം പ്രതികരണങ്ങളുമായി ഇദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.
രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, സരസ്വതീസമ്മാന്‍ തുടങ്ങി ഏറ്റവും ശ്രേഷ്ഠമായ അവാര്‍ഡുകള്‍ക്കൊപ്പം പദ്മഭൂഷണ്‍ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്. ജ്ഞാനപീഠവും ഈ സാഹിത്യശ്രേഷ്ഠനെ തേടിയെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ


