കനത്ത മഴയില്‍ മുങ്ങിയതോടെ മാന്യത ടെക് പാര്‍ക് വെള്ളച്ചാട്ടമായി മാറുകയായിരുന്നു

Manyata Tech Park
മാന്യത ടെക് പാര്‍കില്‍ വെള്ളം ഒഴുകുന്നുSource by : വിഡിയോ സ്ക്രീന്‍ഷോട്ട്
Last Updated :16 October 2024, 9:07 pm IST

News Now

ബംഗളൂരു: കനത്ത മഴയില്‍ മുങ്ങി ബംഗളൂരു നഗരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് രാജ്യത്തെ ഏറ്റവും വലിയ ഓഫിസ് സ്‌പെയ്‌സുകളില്‍ ഒന്നായ മാന്യത ടെക് പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. കനത്ത മഴയില്‍ മുങ്ങിയതോടെ മാന്യത ടെക് പാര്‍ക് വെള്ളച്ചാട്ടമായി മാറുകയായിരുന്നു.

പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയതോടെ റോഡുകളിലൂടെ കാറുകള്‍ക്ക് മുന്നോട്ടുപാകാന്‍ സാധിക്കാത്ത അവസ്ഥയായി. 300 ഏക്കറില്‍ വരുന്ന ടെക് വില്ലേജ് സ്വിമ്മിങ് പൂളായി മാറിയതോടെ ഓഫിസിനുള്ളില്‍ അകപ്പെട്ട ജീവനക്കാരോട് അവിടെ തുടരാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടു.

ടെക് പാര്‍ക്കിന്റെ മുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പരിഹാസമാണ് ഉയരുന്നത്. വെള്ളം ഒഴുകിപ്പോകാന്‍ ഇടംനല്‍കാതെയുള്ള ബംഗളൂരുവിലെ നിര്‍മാണങ്ങളെ വിമര്‍ശനങ്ങള്‍ക്കെതിരെയാണ് നെറ്റിസണ്‍സിന്റെ വിമര്‍ശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates