സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:49 pm IST

News Now

ബെംഗളൂരു: ബെംഗളൂരുവില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഖനിവകുപ്പ് ഉദ്യോഗസ്ഥയെ വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ട്‌റായിരുന്ന പ്രതിമ(37)യാണ് മരിച്ചത്.  സംഭവം നടക്കുമ്പോള്‍ യുവതി വീട്ടില്‍ ഒറ്റക്കായിരുന്നു.  

അക്രമം നടന്ന ദിവസം രാത്രി എട്ട് മണിക്ക് പ്രതിമയുടെ ഡ്രൈവര്‍ ഇവരെ വീട്ടില്‍ കൊണ്ടുവന്ന് വിട്ടിരുന്നു. എട്ടരയോടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവസമയം ഇവരുടെ ഭര്‍ത്താവും മകനും വീട്ടില്‍ ഇല്ലായിരുന്നു. 

ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. രാവിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതിമയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.  

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  കൊലപാതകത്തിന് പിന്നില്‍ പ്രതിമയെ നേരിട്ടറിയാവുന്നവരാകാമെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates