ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ക്ക് ഷോക്കേറ്റു; 4 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരുുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് 

കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയെത്തിയപ്പോള്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:07 am IST

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയിലെ ബെല്ലാരിയില്‍ ബച്ച് നാലുപ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. 

ബെല്ലാരി ടൗണിലൂടെ ജോഡോ യാത്ര കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാഹുല്‍ ഗാന്ധിയും 
മറ്റുനേതാക്കളും നടന്നുപോകുമ്പോള്‍ അതിന്റെ മുന്നിലായി കോണ്‍ഗ്രസിന്റെ ഒരു മാധ്യമസംഘം സഞ്ചരിക്കുന്ന വാഹനമുണ്ട്. അതിനോടൊപ്പം സഞ്ചരിച്ച മറ്റൊരു ലോറിയെ പ്രവര്‍ത്തകര്‍ക്കാണ് ഷോക്കേറ്റത്. ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന കമ്പി വൈദ്യുതി കമ്പിയല്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. 

തുടര്‍ന്ന് ഷോക്കേറ്റവരില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് താഴോട്ടുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.നാലുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തരധനസഹായം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now