
'മഹത്തായ പോരാട്ടത്തെ അപമാനിച്ചു'; ഫാമിലി മാന്‍ നിരോധിക്കണം; ആവശ്യവുമായി ഭാരതിരാജ
ആമസോണ്‍ പ്രൈം വെബ് സീരീസ് ആയ ദി ഫാമിലി മാന്‍ സീസണ് 2 നിരോധിക്കണം എന്നാവശ്യപ്പെട്ട് തമിഴ് സംവിധായകന് ഭാരതിരാജ.

ആമസോണ്‍ പ്രൈം വെബ് സീരീസ് ആയ ദി ഫാമിലി മാന്‍ സീസണ് 2 നിരോധിക്കണം എന്നാവശ്യപ്പെട്ട് തമിഴ് സംവിധായകന് ഭാരതിരാജ. തമിഴ് വംശജരെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് ആവശ്യം. തങ്ങളുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ച്, കേന്ദ്രസര്‍ക്കാര്‍ വെബ് സീരീസ് സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ ഓര്‍ഡര്‍ ഇടാത്തതില്‍ വിഷമമുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തമിഴ് ഈലം പോരാളികളുടെ ചരിത്രം അറിയാത്തവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മഹത്തായ ഉദ്ദേശത്തോടെ നടത്തിയ ത്യാഗം നിറഞ്ഞ പോരാട്ടത്തെ അമാനിക്കുന്ന വെബ് സീരീസിനെ താന്‍ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്രയും വേഗം വെബ് സീരീസ് നിര്‍ത്തിവയ്ക്കാനുള്ള നടപടി സ്വകരിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറോട് ആവശ്യപ്പെടുന്നതായും ഭരതിരാജ പറഞ്ഞു. വെബ് സീരീസ് നിര്‍ത്തിവച്ചില്ലെങ്കില്‍ തമിഴ് ജനത ആമസോണ്‍ ബഹിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിവര് പുറത്തിറങ്ങിയതുമുതല്‍, തമിഴ്, മുസ്ലിം, ബംഗാള്‍ വംശജരെ അധിക്ഷേപിക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്. സാമന്തയും മനോജ് ബാജ്പേയിയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ സീരീസിന് എതിരെ നാം തമിഴ് മക്കള്‍ കച്ചിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



