
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വീണ്ടും കോവിഡ്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വീണ്ടും കോവിഡ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് മുഖ്യമന്ത്രി. ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനും അദ്ദേഹം എത്തിയിരുന്നില്ല.
ഈ വര്‍ഷം ജനുവരിയിലും അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. ഇന്നലെ 14,830 പേര്‍ക്കാണ് വൈറസ് ബാധയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവരോഗികളുടെ എണ്ണം 1.47 ലക്ഷമാണ്.
ഇന്നലെ 18,159 പേര്‍ രോഗമുക്തിനേടി. 36 പേര്‍ മരിച്ചു. ടിപിആര്‍ നിരക്ക് 3.48 ശതമാനമാണ്. ഡല്‍ഹിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 463 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. 2 പേര്‍ മരിച്ചു. ടെസറ്റ് പോസിറ്റിവിറ്റി നിരക്ക് 8.18 ശതമാനമായി ഉയര്‍ന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്



