തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ നെഞ്ചുവേദന; ബിജെപി നേതാവ് അരുണ്‍ സിങ്ങ് ആശുപത്രിയില്‍

ജെ പി നഡ്ഡ പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് അരുണ്‍ സിങ്ങ് മംഗലൂരുവിലെത്തിയത്

ട്വിറ്റര്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:17 am IST

മംഗലൂരു: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അരുണ്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് അരുണ്‍ സിങ്ങിനെ മംഗലൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ പങ്കെടുക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് അരുണ്‍ സിങ്ങ് മംഗലൂരുവിലെത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവാണ് അരുണ്‍ സിങ്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് 57 കാരനായ അരുണ്‍ സിങ്ങ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now