
'അധികാര കസേര'യില്‍ 25 വര്‍ഷം; മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയാണ് ക്യാംപയിന്റെ കണ്‍വീനര്‍.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി. മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ പതിനേഴുമുതല് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ച് ദിവസം രാജ്യവ്യാപകമായി നിരവധി പരിപാടികള്‍ നടത്തും. 'സേവ സങ്കല്‍പ്പ് മഹോത്സവ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക.
2026 ഒക്ടോബര്‍ ഏഴിനാണ് മോദി പൊതുഭരണരംഗത്ത് കാല്‍നൂറ്റാണ്ട് തികയ്ക്കുന്നത്. 2001 ഒക്ടോബര്‍ ഏഴിനാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. തുടര്‍ന്ന് മൂന്ന് തവണ കൂടി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2012 മെയ് 22വരെ മുഖ്യമന്ത്രി പദവിയിലിരുന്നു. ക്യാംപെയ്നിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന ശുചീകരണയജ്ഞം, രക്തദാന ക്യാമ്പുകള്‍, വൃക്ഷത്തൈ നടീല്‍, ആരോഗ്യ ക്യാംപുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയാണ് ക്യാംപയിന്റെ കണ്‍വീനര്‍. പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രമന്ത്രി ഉള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളിലും ഏഴംഗസമിതി രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ആദരിക്കാനും പരിപാടിയുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
BJP plans nationwide 'Seva Pakhwada' from Sept 17 ahead of PM Modi's 25 years in public office
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

