മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്; വിജയിച്ചതായി പ്രഖ്യാപനം; കോണ്‍ഗ്രസ് നിയമയുദ്ധത്തിന്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ തള്ളിയതിനെ തുടര്‍ന്നാണ് മൂന്നാമത്തെ സീറ്റും ബിജെപി നേടിയത്

BJP wins all three Rajya Sabha seats unopposed in MP
മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്
Edited by :Sujith
Last Updated :11 ജൂൺ 2026, 4:33 pm IST

ഭോപ്പാല്‍: രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവത് എന്നിവര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപി നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ തള്ളിയതിനെ തുടര്‍ന്നാണ് മൂന്നാമത്തെ സീറ്റും ബിജെപി നേടിയത്. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മറ്റ് മത്സരാര്‍ത്ഥികള്‍ ആരും ഇല്ലാത്തതിനെ തുടര്‍ന്ന് മൂന്ന് ബിജെപി സ്ഥാനാര്‍ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. വിജയിച്ച സ്ഥാനാര്‍ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റി.

ക്രിമിനില്‍ കേസ് മറച്ചുവെച്ചെന്ന ബിജെപി സ്ഥാനാര്‍ഥി മഹേഷ് കേവതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റിട്ടേണിങ് ഓഫീസര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. ജൂണ്‍ പതിനെട്ടിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ 24 സീറ്റുകളിലേക്കാണ് മത്സരം. രാവിലെ 8 മുതല്‍ വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് 5 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

News Now

Summary

BJP wins all three Rajya Sabha seats unopposed in MP after Meenakshi Natarajan's nomination rejected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates