സീറ്റ് കിട്ടാത്തതില്‍ രാജസ്ഥാന് ബിജെപിയില്‍ പൊട്ടിത്തെറി; പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം; ഓഫീസ് തല്ലിത്തകര്‍ത്തു ( വീഡിയോ)
ജയ്പൂരിന് പുറമേ, രാജ്സമന്ത്, ചിറ്റോര്‍ഗഡ്, ആല്‍വാര്‍, ബുന്‍ഡി, ഉദയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം ശക്തമാണ്

ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിനു പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയില്‍ പൊട്ടിത്തെറി. രാജസ്ഥാനില്‍ ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
സീറ്റ് കിട്ടാത്ത നേതാക്കളുടെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ റോഡില്‍ ടയര്‍ കത്തിച്ചായിരുന്നു പ്രതിഷേധം.
ജയ്പൂരിന് പുറമേ, രാജ്സമന്ത്, ചിറ്റോര്‍ഗഡ്, ആല്‍വാര്‍, ബുന്‍ഡി, ഉദയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം ശക്തമാണ്. രാജ്സമന്തില്‍ ബിജെപി ഓഫീസ് പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു.
ചിറ്റോര്‍ഗഡില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയുടെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. രാജസ്ഥാനിലെ 200 അംഗ നിയമസഭയിലേക്ക് നവംബര്‍ 23 നാണ് വോട്ടെടുപ്പ്.
#WATCH | 'Unhappy' over the distribution of tickets for the Rajasthan Assembly elections, BJP workers staged a demonstration outside the party office in Jaipur pic.twitter.com/56xT8F6OQQ
â ANI (@ANI) October 22, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


