
ജമ്മു കശ്മീരില്‍ മൂന്നു പാകിസ്ഥാനി മയക്കുമരുന്നു കടത്തുകാരെ വധിച്ചു: ബിഎസ്എഫ്
ഞായറാഴ്ച പുലര്‍ച്ചെ സാംബ സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരെ വധിച്ചതായി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്). ഞായറാഴ്ച പുലര്‍ച്ചെ സാംബ സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 180 കോടി രൂപ വിലവരുന്ന 36 പാക്കറ്റ് ഹെറോയിന്‍ പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് ബിഎസ്എഫ് അറിയിച്ചു.
ജനുവരി 28ന് പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ബിഎസ്എഫും പാകിസ്ഥാനി മയക്കുമരുന്ന് കള്ളക്കടത്തുകാരും തമ്മില്‍ വെടിവെപ്പ് നടന്നിരുന്നു. 47 കിലോ ഹെറോയിന്‍, രണ്ട് തോക്ക്, വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് പരിക്കേറ്റു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്
സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍


