ഭര്‍ത്താവില്ലാത്ത സമയത്ത് പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി; യുവതിയെ ബലാത്സംഗം ചെയ്തു; അയല്‍വാസിയായ 25കാരന്‍ അറസ്റ്റില്‍

ഈ  സമയത്ത് ഡ്രൈവറായ ഇവരുടെ ഭര്‍ത്താവ് വാഹനത്തില്‍ സിഎന്‍ജി നിറയ്ക്കാനായി പുറത്തുപോയതായിരുന്നു.

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST


ഗുരുഗ്രാം: അയല്‍വാസിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത 25കാരനായ ഡ്രൈവര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പുലര്‍ച്ചെ അഞ്ച് മണിക്ക് മൂന്ന് വയസുകാരിയായ മകള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന യുവതിയെ സമീപത്ത് താമസിക്കുകയായിരുന്ന 25കാരന്‍ അതിക്രമിച്ച് വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ  സമയത്ത് ഡ്രൈവറായ ഇവരുടെ ഭര്‍ത്താവ് വാഹനത്തില്‍ സിഎന്‍ജി നിറയ്ക്കാനായി പുറത്തുപോയതായിരുന്നു.

യുവതി ഉറക്കെ നിലവിളിച്ചെങ്കിലും യുവതിയെ ഇയാള്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ബഹളം വച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവാവ് വീട്ടില്‍ നിന്നും പോയ ശേഷം യുവതി ഇക്കാര്യം ഭര്‍ത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now