
ട്രക്കുകളുടെ കൂട്ടിയിടിയിൽ ഞെരിഞ്ഞമർന്ന് കാർ; ഡ്രൈവർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ
പിന്നിൽ നിന്നു വന്ന ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാർ മറ്റൊരു ട്രക്കിൽ കൂട്ടിയിടിക്കുകയായിരുന്നു
ഭുവനേശ്വർ: ട്രക്കുകളുടെ കൂട്ടിയിടിയെ തുടർന്നുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് ഞെട്ടിക്കുന്ന അപകടം.
പിന്നിൽ നിന്നു വന്ന ട്രക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാർ മറ്റൊരു ട്രക്കിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റോഡിൽ നിർത്തിയ ട്രക്കിനു പിന്നിലായി നിർത്തിയ കാറിന് പിന്നിൽ മറ്റൊരു ലോറി വന്ന് നിൽക്കുന്നു. ഈ ലോറിക്ക് പിന്നിൽ മറ്റൊരു ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. പിന്നാലെ ഈ ലോറി കാറിന് പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രക്കിന് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Absolutely horrific accident on the NH16 in Palasuni, Bhubaneswar today. Traffic at a standstill. Notice the blue car. pic.twitter.com/669Ytg0u8N
â Samiran Mishra (@scoutdesk) April 4, 2022
നേരിട്ട് ഇടിയേറ്റതോടെ രണ്ട് ട്രക്കുകൾക്ക് ഇടയിൽപ്പെട്ടു ഞെരുങ്ങിയ കാറിന്റെ ഇരുവശങ്ങളും തകർന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഈ വാർത്ത വായിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


