

അഞ്ചുപേര്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നതെന്നും കുമാവോണ്‍ റേഞ്ച് ഡി ഐജി ആനന്ദ് ബരണ്‍ പറഞ്ഞു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ കാര്‍ പുഴയില്‍ ഒലിച്ചുപോയി ഒമ്പതു പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് അപകടം. ധേലാ നദിയിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്.
കാറില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തി. അഞ്ചുപേര്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നതെന്നും കുമാവോണ്‍ റേഞ്ച് ഡി ഐജി ആനന്ദ് ബരണ്‍ പറഞ്ഞു.
രാംനഗര്‍ കോട്ട്‌വാര്‍ റോഡില്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിന് സമീപ മേഖലയില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. പഞ്ചാബില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
#WATCH Uttarakhand | 9 died, 1 girl rescued alive and about 5 trapped after a car washed away in Dhela river of Ramanagar amid heavy flow of water induced by rains early this morning, confirms Anand Bharan, DIG, Kumaon Range pic.twitter.com/Dxd27Di5mv
â ANI UP/Uttarakhand (@ANINewsUP) July 8, 2022
പ്രദേശത്ത് കനത്ത മഴയാണ് പെയ്തിരുന്നത്. കാര്‍ പാലത്തില്‍ കയറിയപ്പോള്‍ കുത്തൊഴുത്തില്‍പ്പെട്ട് ഒലിച്ചു പോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം
ഈ വാര്‍ത്ത കൂടി വായിക്കൂ നികുതി വെട്ടിപ്പ്; വരുമാനത്തിന്റെ 50 ശതമാനം ചൈനയിലേക്ക് മാറ്റി; വിവോയുടെ 465 കോടി കണ്ടുകെട്ടി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









