

മഹാരാഷ്ട്രയില്‍ പാഞ്ഞുവന്ന കാര്‍ മൂന്ന് ഓട്ടോറിക്ഷകള്‍ ഇടിച്ചുതെറിപ്പിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ പാഞ്ഞുവന്ന കാര്‍ മൂന്ന് ഓട്ടോറിക്ഷകള്‍ ഇടിച്ചുതെറിപ്പിച്ചു. കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കാര്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈ ഘാട്‌കോപ്പറിലാണ് സംഭവം. തിരക്കുള്ള റോഡിലാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ഓട്ടോറിക്ഷകളെയാണ് പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ റോഡിലൂടെ നടന്നുപോകുന്ന രണ്ടു വഴിയാത്രക്കാര്‍ വീഴുകയും അവരുടെ മുകളിലൂടെ കാര്‍ കയറിയിറങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.
#Mumbai: At least 8 injured, two serious after being hit by car in #Ghatkopar; incident caught on camera #Viral #ViralVideo #mumbaicity #MumbaiNews pic.twitter.com/9SOmOeqZrX
â Siraj Noorani (@sirajnoorani) September 21, 2022
സംഭവത്തിന് ശേഷവും കാര്‍ നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. അപകടത്തിന് തൊട്ടുമുന്‍പ് നിരവധി കുട്ടികള്‍ റോഡ് മുറിച്ചുകടക്കുന്നതും കാണാം. സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









